SIO Chennai handing over the amount collected for the students of madras university regarding their protest.
2015 ഡിസംബർ 10, വ്യാഴാഴ്‌ച
SIO Chennai helped for university students
ഇന്ന് നീ ......... നാളെ ഞാൻ
പ്രിയ സുഹൃത്തുക്കളെ,
ഒരുമ റിലീഫ് വിംങ്ങിന്റെ ഭാഗമായി ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന സൈദാപ്പേട്ടിലെ വിനായക കോളനിയിലെ ജനങ്ങളുടെ അവസ്ഥ നമ്മെ കരയിപ്പിച്ചു. പൊട്ടിപൊളിഞ്ഞ കൂരകളിൽ അന്തിയുറങ്ങുന്ന, രാവിലെ ആകുംമ്പോഴേക്ക് നമ്മളുടെ അവസ്ഥ എന്തായിരിക്കും, ഇനിയും മഴക്കെടുതി മൂലം ജീവൻ തന്നെ നഷ്ടപ്പെടുമോ എന്ന ഭയത്തോടെ , ഉടുതുണിക്ക് മറുതുണിയില്ലാതെ, വലിയ പ്രതീക്ഷയോടെ പഠിപ്പിച്ച മക്കളുടെ പാഠപുസ്തകങ്ങൾ നനഞ്ഞ് കുതിർന്ന്, അതിൽ വളരെയധികം ദു:ഖിക്കുന്ന(തമിഴ് മക്കളുടെ പഠന കാര്യത്തിലുള്ള ശ്രദ്ധ ) മാതാപിതാക്കളെ തോളത്ത് കൈ തട്ടി ആശ്വസിച്ചപ്പോൾ കണ്ണീരായിരുന്നു മറുപടി. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ലാതെ വീർപ്പ് മുട്ടുന്ന പച്ച മനുഷ്യർ, കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങൾ, കറൻറിലാത്തതിനാൽ ഇരുട്ടിൽ കഴിഞ്ഞ് കൂടുന്ന ജനങ്ങൾ, ഇങ്ങനെ ഒട്ടേറെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഞങ്ങൾകണ്ടത്.
കൂട്ടുകാരാ, ഇനിയും ചെന്നൈയിലെ ജനങ്ങളെ സഹായിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാകൂ.
By
Muhsin Irikkur
മത സൗഹാർദ്ധത്തിൻ വിളനിലം:-
മത സൗഹാർദ്ധത്തിൻ വിളനിലം:-
പാക്കിസ്ഥാനിലേക്ക് പോ എന്ന് നിരന്തരം ആക്രോശിക്കുന്ന സംഘ്പരിവാർ സുഹൃത്തുക്കൾ സമയം കിട്ടുമ്പോൾ ഒന്ന് ചെന്നൈയിൽ വരണം.....
ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്തവരും ഒരമ്മ പെറ്റ മക്കളെ പ്പോലെ കൊണ്ടും കൊടുത്തും വറുതിയിൽ ഉള്ളത് കൊണ്ട് ഓണം പോലെയും സമ്പന്നതയിൽ ഇല്ലാത്തവർക്ക് അത്താണിയുമായി മാറുന്ന സുന്ദര കാഴ്ച കാണാൻ ശശികലമാരെയും തൊഗാഡിയന്മാരേയും ഹാർദ്ധവമായി ചെന്നൈയിലേക്ക് സ്വാഗതം ചെയ്യുന്നു.....
അമ്പലങ്ങളും പള്ളികളും മനുഷ്യ സാഹോദര്യത്തിന്റെ വിളനിലമായി മാറുന്ന സുന്ദരകാഴ്ച , വർഗീയതയുടെ വർണ്ണാന്ധത ബാധിച്ച ജാതി കോമരങ്ങൾക്കുള്ള കനത്ത താക്കീതാണ് ചെന്നൈ ജനതയുടെ മതസൗഹാർദ്ദം.
ഒരു മുസ്ലീം സംഘടന ക്ഷേത്രവും അതിന്റെ പരിസരവും ശുചീകരിച്ച് കൊടുക്കുക എന്നത് ഇന്ത്യയുടെ നാനാ തത്വത്തിൽ ഏകത്വത്തിനുള്ള മഹിതമായ മാതൃകയാണ്....
മുഹ്സിൻ ഇരിക്കൂർ
